This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള സംസ്ഥാന കയര്‍ സഹകരണ വിപണന ഫെഡറേഷന്‍ (കയര്‍ഫെഡ്)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള സംസ്ഥാന കയര്‍ സഹകരണ വിപണന ഫെഡറേഷന്‍ (കയര്‍ഫെഡ്)

കയര്‍ഫെഡ് -ഫാക്ടറി

കേരളത്തിലെ പ്രാഥമിക കയര്‍ സഹകരണ സംഘങ്ങള്‍ അംഗങ്ങളായിട്ടുള്ള ഒരു അപ്പക്സ് സംഘടന. ഫെഡറേഷനില്‍ അംഗങ്ങളായ കയര്‍ സംഘങ്ങളുടെ ഉത്പന്നങ്ങള്‍ സംഭരിക്കുകയും വിപണനം ചെയ്യുകയുംവഴി കയര്‍ത്തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കുകയാണ് കയര്‍ഫെഡിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം. 1994-ല്‍ നിലവില്‍ വന്ന ഫെഡറേഷനില്‍ 600-ല്‍പ്പരം (2014) പ്രാഥമിക കയര്‍ സഹകരണസംഘങ്ങള്‍ അംഗങ്ങളാണ്. കയര്‍ സഹകരണമേഖലയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ കയര്‍യാണ്‍ വിഭാഗവും ഉത്പന്നവിഭാഗവുമായി വിഭജിച്ചിട്ടുണ്ട്. ഒരു സെന്‍ട്രല്‍ സ്റ്റോറിനുപുറമേ ആറ് ഡീഫൈബറിങ് യൂണിറ്റുകളും എട്ട് ഫാക്ടറികളും 37 പ്രദര്‍ശന കേന്ദ്രങ്ങളും നൂറില്‍പ്പരം വിപണനകേന്ദ്രങ്ങളും ഫെഡറേഷനുണ്ട്. നൂതനസാങ്കേതിക വിദ്യയുടെ ഭാഗമായി റബ്ബര്‍ മിശ്രിത കയര്‍ ചവിട്ടികള്‍, വിരികള്‍, പി.വി.സി. മിശ്രിത മെത്തകള്‍ എന്നിവ നിര്‍മിക്കുന്ന ഫൈബര്‍ ഉത്പാദന കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റ്, മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന 23 അംഗ ഡയറക്ടര്‍ ബോര്‍ഡാണ് കയര്‍ഫെഡിന്റെ ഭരണനിര്‍വാഹക സമിതി.

ആലപ്പുഴയിലാണ് കയര്‍ഫെഡിന്റെ ആസ്ഥാനം. കൊല്ലം, ആലപ്പുഴ, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ കയര്‍ഫെഡിന് പ്രാദേശികകേന്ദ്രങ്ങളുമുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍